ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം

Update: 2021-01-28 08:51 GMT

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. എന്നാല്‍ അതേസമയം ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയുണ്ടായി. പ്രധാനപരിശോധനകളിലെ ഫലങ്ങളില്‍ പ്രശ്‌നങ്ങളില്ലെന്ന് അപ്പോളോ ഗ്ലെനിഗില്‍സ് ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയുണ്ടായി.

ഗാംഗുലിയെ ആന്‍ജിയോഗ്രഫിക്ക് വിധേയനാക്കുമെന്ന് മുതിര്‍ന്ന ഡോക്ടര്‍ അറിയിച്ചു.. 48കാരനായ ഗാംഗുലിക്ക് ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായി കുടുംബവൃത്തങ്ങള്‍

അറിയിക്കുകയുണ്ടായി. ബുധനാഴ്ച, ഇസിജിയില്‍ ചെറിയ വ്യതിയാനം കാണിച്ചതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസമാദ്യം ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.




Similar News