കേന്ദ്രം തയ്യാറില്ലെങ്കില്‍ സംസ്ഥാന തലത്തില്‍ ജാതി സെന്‍സസ് നടത്തുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി
പട്‌ന: കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസിന് തയ്യാറായില്ലെങ്കില്‍ ബീഹാര്‍ സംസ്ഥാന തലത്തില്‍ അത് നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ജാതി സെന്‍സസ് നടത്തണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് അയച്ച കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ജാതി തിരിച്ച് സെന്‍സസ് നടത്തണമെന്ന ആവശ്യം ഇന്നും നിതീഷ് കുമാര്‍ ആവര്‍ത്തിച്ചു. ജാതി സെന്‍സസ് നടത്തണമെന്നാവശ്യപ്പെട്ട പ്രമേയം 2019ല്‍ ബീഹാര്‍ നിയമസഭ പാസ്സാക്കിയിരുന്നു. അത് 2020ല്‍ വീണ്ടും സമാനമായ പ്രമേയം പാസ്സാക്കി.
''സെന്‍സസ് സംബന്ധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാരാണ് എടുക്കേണ്ടത്. ഞങ്ങള്‍ ഞങ്ങളുടെ ആവശ്യം ഉന്നയിച്ചു. ഇതില്‍ രാഷ്ട്രീയമില്ല, സാമൂഹിക പ്രശ്‌നമാണ്''- അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് അതേ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാതി സെന്‍സസിനെക്കുറിച്ച് പ്രധാനമന്ത്രിക്ക് എഴുതിയിരുന്നെന്നും ഓഫിസില്‍ അത് ആഗസ്റ്റ് 4ന് ലഭിച്ചെന്നും പക്ഷേ, മറുപടി ഇതുവരെ ലഭിച്ചില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
പ്രധാനമന്ത്രി അതിനിടയില്‍ അസം മുഖ്യമന്ത്രി ഹിമാന്ത് ബിശ്വാസ് ശര്‍മയെയും നിതീഷിന്റെ കാബിനറ്റിലെ അംഗമായ സന്തോഷ് മന്‍ജിയെയും കാണാന്‍ സമയം കണ്ടെത്തി- ജെഡിയു അംഗങ്ങള്‍ കുറ്റപ്പെടുത്തി.
ജാതി സെന്‍സസ് എടുക്കുന്നതിന് ബിജെപി എതിരാണ്.