ബിഹാര്‍: മഹാസഖ്യം സീറ്റ് ധാരണയിലെത്തി
സിപിഐ ആറ് സീറ്റിലും സിപിഎം നാലിടത്തും സിപിഐ (എംഎല്‍) 19 ഇടത്തും ജനവിധി തേടും.
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം സീറ്റ് ധാരണയിലെത്തി. ആകെയുള്ള 243 സീറ്റുകളില്‍ കോണ്‍ഗ്രസ് 68 സീറ്റിലാകും മത്സരിക്കുക. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്കായി നീക്കിവെച്ചിരിക്കുന്നത് 138 സീറ്റാണ്. ധാരണ പ്രകാരം മൂന്ന് ഇടതുപാര്‍ട്ടികള്‍ക്കുമായി 29 സീറ്റാണ് ലഭിക്കുക. സിപിഐ ആറ് സീറ്റിലും സിപിഎം നാലിടത്തും സിപിഐ (എംഎല്‍) 19 ഇടത്തും ജനവിധി തേടും. നിലവില്‍ സിപിഐ(എംഎല്‍)ന് മൂന്ന് എംഎല്‍എമാരുണ്ട്. സീറ്റ് ധാരണ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
സീറ്റ് ധാരണക്ക് പുറമെ പ്രാദേശിക പാര്‍ട്ടിയായ മുകേഷ് സാഹ്നിയുടെ വികാശ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് ആര്‍ജെഡി അവരുടെ ആറു സീറ്റും ജെഎംഎമ്മിന് രണ്ട് സീറ്റ് സീറ്റും നീക്കിവെക്കുമെന്നാണ് സൂചന. ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ ഏഴ് എന്നീ ദിവസങ്ങളിലായി മൂന്നു ഘട്ടങ്ങളിലായിട്ടാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്.