വൈത്തിരി: ലക്കിടിൽ നടന്ന വാഹനാപകടത്തിൽ ബത്തേരി സ്വദേശിയായ യുവാവ് മരണപ്പെട്ടു.ബത്തേരി കയ്പ്പഞ്ചേരി തയ്യിൽ വീട്ടിൽ പവൻ സതീഷ് (19) ആണ് മരിച്ചത്.
കോഴിക്കോട് കെ.എം.സി.ടി എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥിയായ പവൻ കോളേജിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. സഹയാത്രികക്കും ബന്ധുവുമായ പുനൽ (23) നെ നിസാര പരിക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സഞ്ചരിച്ച ബൈക്ക് കാറിന് പിൻവശത്തിടിച്ച ശേഷം മറിയുകയായിരുന്നു.