തെലങ്കാനയില്‍ നൂറ് കോടി നല്‍കി എംഎല്‍എമാരെ വാങ്ങാന്‍ ശ്രമിച്ച ബിജെപി ഏജന്റുമാര്‍ പിടിയില്‍; ആരോപണം നിഷേധിച്ച് ബിജെപി
ഹൈദരാബാദ്: ഓപറേഷന്‍ ലോട്ടസ് എന്ന ഓമനപ്പേരില്‍ പ്രതിപക്ഷ എംഎല്‍എമാരെ പണം കൊടുത്ത് വശപ്പെടുത്താനുള്ള ബിജെപ നീക്കം പൊളിച്ച് തെലങ്കന പോലിസ്. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പോലിസ് പിടികൂടിയിട്ടുണ്ട്. ബിജെപിയിലേക്ക് ചേക്കേറാന്‍ തെലങ്കാന രാഷ്ട്രസമിതി നേതാവിന് 100 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. നാല് എംഎല്‍എമാരെ വാങ്ങാനാണ് ബിജെപി പദ്ധതിയിട്ടതെന്നും ഫാം ഹൗസില്‍വച്ചാണ് ഗൂഢാലോചന നടന്നതെന്നും മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു. ബിജെപി പണം നല്‍കാന്‍ ശ്രമിച്ച തന്‍ഡൂര്‍ എംഎല്‍എ പൈലറ്റ് രോഹിത് റെഡ്ഢി തന്നെയാണ് വിവരം പോലിസിനെ അറിയിച്ചത്.
പാര്‍ട്ടി മാറാനാണ് പണം നല്‍കാന്‍ ശ്രമിച്ചതെന്ന് സൈബര്‍ പോലിസ് കമ്മീഷണര്‍ സ്റ്റീഫന്‍ രവീന്ദ്ര പറഞ്ഞു.
അതിനുപുറമെ വലിയ സ്ഥാനങ്ങളും കോണ്‍ട്രാക്റ്റുകളും വാഗ്ദാനം ചെയ്തു.
പ്രധാന നേതാവിന് 100 കോടിയും മറ്റുള്ളവര്‍ക്ക് 50 കോടിയുമാണ് വാഗ്ദാനം ചെയ്തത്. ഫാം ഹൗസില്‍ പോലിസ് റെയ്ഡ് നടത്തിയിരുന്നു. അതിനുശേഷം എംഎല്‍എമാരെ മുഖ്യമന്ത്രിയുടെ അടുത്തെത്തിച്ചു.
ഹരിയാനയിലെ ഫരീദാബാദില്‍ നിന്നുള്ള പുരോഹിതന്‍ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശര്‍മ, തിരുപ്പതിയില്‍ നിന്നുള്ള ഡി സിംഹയാജി, ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി നന്ദകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് പണം നല്‍കാന്‍ ശ്രമിച്ചതെന്ന് പിടിയിലായവര്‍ മൊഴി നല്‍കി.
അറസ്റ്റിലായ സതീഷ് ശര്‍മയും ഡി സിംഹയാജിയും ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ ലഭിച്ചിട്ടുണ്ട്.
നന്ദകമാറും കേന്ദ്ര ടൂറിസം മന്ത്രി കൃഷ്ണ റെഡ്ഢിയും കൂടിയുള്ള വീഡിയോ വൈറലായി.
എല്ലാ ആരോപണങ്ങളും ബിജെപി നിഷേധിച്ചു.
അറസ്റ്റിലായവര്‍ വ്യാജ ഐഡിയിലാണ് ഹൈദരാബാദിലെത്തിയത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയിലെ അട്ടിമറിയുടെ ഭാഗമായ ആളാണെന്ന് പോലിസ് കരുതുന്നു.
ആ അട്ടിമറിയ്ക്കു ശേഷമാണ് ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായത്.
ബിജെപി എല്ലാ ആരോപണങ്ങളും നിഷേധിച്ചു.