സ്ത്രീവിരുദ്ധ മനോഭാവമാണ് ബിജെപിക്ക്; അതിഷിയെ ഔദോഗിക വസതിയില്‍ നിന്നു ഇറക്കിവിട്ടതില്‍ വിമര്‍ശനവുമായി ആം ആദ്മി
9 വര്‍ഷമായി അരവിന്ദ് കെജ്രിവാള്‍ താമാസിച്ചിരുന്ന ഔദ്യോഗിക വസതിയിലേക്ക് 2 ദിവസം മുമ്പാണ് അതിഷി താമസം മാറിയത്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലെനെയെ ഔദോഗിക വസതിയില്‍ നിന്നു ഇറക്കിവിട്ടതില്‍ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി. 9 വര്‍ഷമായി അരവിന്ദ് കെജ്രിവാള്‍ താമാസിച്ചിരുന്ന ഔദ്യോഗിക വസതിയിലേക്ക് 2 ദിവസം മുമ്പാണ് അതിഷി താമസം മാറിയത്. എന്നാല്‍ കെട്ടിടം താമസത്തിനായി അനുവദിച്ചിട്ടില്ലെന്നും ഇവര്‍ അനധികൃതമായി കെയ്യേറിയതാണെന്നും പറഞ്ഞ് അധികൃതര്‍ വസതി പൂട്ടി സീല്‍ വെക്കുകയായിരുന്നെന്നാണ് ആരോപണം. ബിജെപിയുടെ നീക്കത്തില്‍ വലിയ ആശങ്കയുണ്ടെന്നും ആം ആദ്മി പറഞ്ഞു. ബിജെപിയുടെ നിര്‍ദ്ദേശപ്രകാരം ലെഫ്റ്റനന്റ് ഗവര്‍ണറുടെ താല്‍പര്യമാണ് കുടിയൊഴിപ്പിക്കലിനു പിന്നിലെന്ന് ആം ആദ്മി ആരോപിച്ചു.
മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്ന് അതിഷിയുടെ സാധനങ്ങള്‍ വലിച്ചെറിയുന്ന സ്ത്രീവിരുദ്ധ മനോഭാവമാണ് ബിജെപിക്കുള്ളതെന്ന് എഎപി നേതാവ് പ്രിയങ്ക കക്കര്‍ ആരോപിച്ചു. അതേസമയം ബംഗ്ലാവില്‍ കോടികള്‍ ചെലവഴിച്ച് നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളും ധൂര്‍ത്തും എല്ലാവരും അറിയും എന്ന ഘട്ടമായപ്പോഴാണ് സ്വന്തം ഇഷ്ടത്തിന് അതിഷി താമസം മാറിയതെന്ന് ബിജെപി ആരോപിച്ചു.