ബെഗുസാരായ്: ബീഹാറിലെ ബെഗുസാരായിയില്‍ ബിജെപി നേതാവിനെ അജ്ഞാതര്‍ അടിച്ചുകൊന്നു. പങ്കജ് സിങ് എന്ന ബിജെപി പഞ്ചായത്ത് പ്രസിഡന്റിനെയാണ് ഒരു സംഘം ആക്രമിച്ച് കൊന്നത്. അംറോര് കിര്ത്താര്പൂര് ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പോലിസ് പറയുന്നു. അതേസമയം, കൊലയ്ക്കുള്ള കാരണം വ്യക്തമല്ലെന്നാണ് പോലിസ് പറയുന്നത്. ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായി പോലിസ് പറയുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുവെന്ന് സിങ്കൗര് പോലിസ് എസ്എച്ച്ഒ മനീഷ് കുമാര്‍ പറഞ്ഞു.നേരത്തെ ബീഹാറിലെ ബെഗുസരായി മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥി കനയ്യ കുമാറിന്റെ അനുയായി ഫാഗോ താന്തിയെ തട്ടിക്കൊണ്ടുപോയി അജ്ഞാതര്‍ അടിച്ചുകൊന്നിരുന്നു.