മായാവതിക്കെതിരേ മോശം പരാമര്‍ശം: മാപ്പുപറഞ്ഞ് ബിജെപിഎംഎല്‍എ

Update: 2019-01-20 18:15 GMT

ന്യൂഡല്‍ഹി: കേസെടുത്തതോടെ ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരേ മോശം പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ സധ്‌നാ സിങ് മാപ്പുപറഞ്ഞ് രംഗത്ത്. എംഎല്‍എക്കെതിരേ വനിതാ കമ്മീഷനും ബിഎസ്പിയും കേസുമായി രംഗത്തെത്തിയതോടെയാണ് മാപ്പപേക്ഷയുമായി ഇവര്‍ രംഗത്തെത്തിയത്. ബിഎസ്പി-എസ്പി സഖ്യത്തെത്തുടര്‍ന്ന് ഞായറാഴ്ച പൊതുവേദിയില്‍ സംസാരിക്കുന്നതിനിടെയാണ് മാനംവില്‍ക്കാന്‍ കഴിയുന്ന മായാവതി സ്ത്രീകള്‍ക്ക് അപമാനമാണെന്ന് പരാമര്‍ശിച്ചത്. അതേസമയം, 95ല്‍ എസ്പി പ്രവര്‍ത്തകര്‍ ബിഎസ്പിയെ ആക്രമിച്ചത് മറന്ന് വീണ്ടും സഖ്യത്തിന് പോയ സംഭവത്തെ അനുസ്മരിച്ചാണ് താന്‍ അത്തരം പരാമര്‍ശം നടത്തിയതെന്നാണ് എംഎല്‍എയുടെ വാദം.

Tags:    

Similar News