ബിജെപിയുടെ കുതിരക്കച്ചവടത്തെ രാജസ്ഥാനില്‍ പരാജയപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കി വിജയിച്ച ബിജെപിയുടെ കുതിരക്കച്ചവട രാഷ്ട്രീയത്തെ രാജസ്ഥാനിലെ കോണ്‍ഗ്രസ്സുകാര്‍ പരാജയപ്പെടുത്തിയെന്ന് അധിര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസ് ലോക് സഭാകക്ഷി നേതാവാണ് അധിര്‍ രഞ്ജന്‍ ചൗധരി.
ബിജെപിയുടെ കുതിരക്കച്ചവട രാഷ്ട്രീയത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന മിത്തനെ രാജസ്ഥാന്‍ കോണ്‍ഗ്രസ്സുകാര്‍ പരാജയപ്പെടുത്തി- അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഒരു മാസമായി സച്ചിന്‍ പൈലറ്റ് പ്രശ്‌നം തുടങ്ങിയതു മുതല്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ബിജെപി കുതിരക്കച്ചടം നടത്തുകയാണെന്ന് ആരോപിച്ചിരുന്നു. അതേസമയം സച്ചിന്‍ പൈലറ്റാകട്ടെ താന്‍ ബിജെപിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുകയും ചെയ്തു. ഒടുവില്‍ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട് അവസാനം ചേര്‍ന്ന യോഗത്തിനുശേഷം വാര്‍ത്താമധ്യമങ്ങളെ കണ്ടപ്പോഴും ഇതേ കാര്യം ആവര്‍ത്തിച്ചിരുന്നു.
പ്രിയങ്കാഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സച്ചിന്‍ പൈലറ്റ് ഔദ്യോഗികമായി കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുവന്നത്.