കൊല്‍ക്കത്ത: ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരിക്കു കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'എനിക്ക് കൊവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചു. കഴിഞ്ഞ ഏഴു ദിവസമായി ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാവരും കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ ഞാന്‍ കാംപയിന്‍ തുടരും. എല്ലാവരും സൂക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങളുടെ ജീവിതത്തില്‍ നിന്ന് കൊവിഡിനെ അകറ്റുക' എന്നാണ് ചൗധരി ട്വീറ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിന് ഒരു ദിവസം മുമ്പാണ് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് തലവന്‍ കൂടിയായ കോണ്‍ഗ്രസ് എംപിക്കു കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തേ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയില്‍ 2,95,041 പുതിയ കൊവിഡ് കേസുകളും 2,023 മരണങ്ങളും ബുധനാഴ്ച റിപോര്‍ട്ട് ചെയ്തു.
Adhir Ranjan Chowdhury tests positive for COVID-19