കൊല്ലം: തങ്കശ്ശേരിയില്‍ വള്ളത്തില്‍ മല്‍സ്യബന്ധന ബോട്ടിടിച്ച് മല്‍സ്യത്തൊഴിലാളി മരിച്ചു. പള്ളിത്തോട്ടം സ്വദേശിയായ ബൈജു അലക്‌സാണ്ടറാണ് മരിച്ചത്. ഫെഡറിക്, ഡാനിയല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. തങ്കശ്ശേരിയില്‍ നിന്ന് പുറപ്പെട്ട വള്ളവും നീണ്ടകരയില്‍ നിന്ന് പുറപ്പെട്ട ബോട്ടും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചയോടെ തീരത്തുനിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം ഉണ്ടായത്. വലവലിച്ചുകൊണ്ടിരുന്ന മല്‍സ്യബന്ധന വള്ളത്തിലേക്ക് ബോട്ട് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന മൂന്ന് പേരും കടലില്‍ തെറിച്ച് വീണു. ബിജു മുങ്ങി മരിക്കുകയും മറ്റു രണ്ടുപേരും വള്ളത്തില്‍ പിടിച്ചുകിടക്കുകയുമായിരുന്നു. ഇടിച്ച ബോട്ടും പിന്നീട് എത്തിയ രണ്ടു ബോട്ടുകളും ഇവരെ രക്ഷിച്ചില്ലെന്നും പറയുന്നു. ബോട്ടില്‍ ഉണ്ടായിരുന്നവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് നിഗമനം. ഈ പ്രദേശത്ത് ബോട്ടുകള്‍ മല്‍സ്യ ബന്ധനം നടത്താന്‍ പാടില്ല നിയമം ലംഘിച്ച് മല്‍സ്യബന്ധനം നടത്തിയ ബോട്ടാണ് അപകടത്തിന് വഴിവച്ചതെന്നും ആരോപണം ഉണ്ട്. അതേസമയം, ബോട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് തീരസംരക്ഷണസേന അറിയിച്ചു. ബോട്ടിലുണ്ടായിരുന്നവരെ പോലിസ് ചോദ്യം ചെയ്ത് വരികയാണ്. ബിജുവിന്റെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.