ബൊളീവിയയില്‍ പ്രതിഷേധം; മേയറെ കൈയ്യേറ്റം ചെയ്ത് പ്രതിഷേധക്കാര്‍
മേയര്‍ പട്രീഷ്യ ആര്‍സെയെ ആണ് ജനം തെരിവിലൂടെ വലിച്ചിഴച്ച് ചുവന്ന പെയിന്റില്‍ മുക്കി മുടി മുറിച്ച് ആക്രമിച്ചത്.
ലാ പാസ്: പ്രസിഡന്റെ് തിരഞ്ഞടുപ്പിനെ ചൊല്ലി ബൊളീവിയയില്‍ സംഘര്‍ഷം കനക്കുന്നു. സംഘര്‍ശത്തിനിടെ ബൊളീവിയയിലെ ചെറു പട്ടണമായ കോച്ചാബാംബയിലെ മേയറെ പ്രതിഷേധക്കാര്‍ കൈയ്യേറ്റം ചെയ്തു. മേയര്‍ പട്രീഷ്യ ആര്‍സെയെ ആണ് ജനം തെരിവിലൂടെ വലിച്ചിഴച്ച് ചുവന്ന പെയിന്റില്‍ മുക്കി മുടിയെല്ലാം മുറിച്ച് ആക്രമിച്ചത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി സര്‍ക്കാരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. പ്രതിഷേധം അക്രമാസക്തമായതോടെ മുന്‍സിപ്പല്‍ ആസ്ഥാനത്തേക്ക് അതിക്രമിച്ചു കയറിയ സമരക്കാര്‍ മേയര്‍ പാട്രീഷ്യ അര്‍സിനെ തെരുവിലൂടെ വലിച്ചിഴച്ചു. തുടര്‍ന്ന് മേയറുടെ മേല്‍ ചുവന്ന പെയിന്റ് ഒഴിക്കുകയും ബലപ്രയോഗത്തിലൂടെ മുടി മുറിച്ചുകളയുകയും ചെയ്തു. രാജിക്കത്തില്‍ ബലമായി ഒപ്പിടീക്കുകയും ചെയ്തു. മണിക്കൂറുകളോളം അക്രമികളുടെ കസ്റ്റഡിയിലായിരുന്ന ഇവരെ പോലിസെത്തിയാണ് മോചിപ്പിച്ചത്. ടൗണ്‍ ഹാളിന്റെ ജനാലകള്‍ തകര്‍ത്ത പ്രക്ഷോഭകര്‍ മേയറുടെ ഓഫിസിന് തീയിട്ടു.ബൊളീവിയ പ്രസിഡന്റ് ഇവോ മൊറാലസിന്റെ അനുയായികള്‍ രണ്ടു പ്രതിപക്ഷ നേതാക്കളെ കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ഒരാളുടെ മരണം സ്ഥിരീകരിച്ചതോടെ മേയര്‍ക്കും പങ്കുണ്ടെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു.