ബിഎസ്എഫ് അധികാര പരിധി: കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബംഗാള്‍ നിയമസഭയില്‍ ഇന്ന് പ്രമേയം

Update: 2021-11-16 05:49 GMT

കൊല്‍ക്കത്ത: സംസ്ഥാനങ്ങളിലെ ബിഎസ്എഫ് കേന്ദ്രങ്ങളുടെ അധികാരപരിധി വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനെതിരേ ബംഗാള്‍ നിയമസഭയില്‍ ഇന്ന് പ്രമേയം അവതരിപ്പിച്ചേക്കും. അന്താരാഷ്ട്ര അതിര്‍ത്തിയിലുളള സംസ്ഥാനങ്ങളില്‍ ബിഎസ്എഫ് അധികാര പരിധി അമ്പത് കിലോമീറ്ററായി അവതരിപ്പിക്കാനുള്ള തീരുമാനത്തിനെതിരേയാണ് പ്രമേയം കൊണ്ടുവരുന്നത്. പുതിയ ഉത്തരവനുസരിച്ച് ഓരോ ബിഎസ്എഫ് കേന്ദ്രത്തിനും പഞ്ചാബ്, അസം, ബംഗാള്‍ സംസ്ഥാനങ്ങളില്‍ അമ്പത് കിലോമീറ്ററിനുള്ളില്‍ തിരച്ചിലിനും റെയ്ഡിനും അറസ്റ്റിനും അധികാരമുണ്ടായിരിക്കും. നേരത്തെ ഈ അധികാരം 15 കിലോമീറ്ററിനുള്ളിലായിരുന്നു.

പ്രമേയം ഇന്ന് ചര്‍ച്ചയ്ക്കുവരുമെന്നാണ് കരുതുന്നതെന്ന് പാര്‍മലെന്ററി പാര്‍ട്ടി മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജി പറഞ്ഞു. ബിഎസ്എഫ് നിയമത്തില്‍ അധികാരപരിധി വര്‍ധിപ്പിക്കാന്‍ വകുപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്റെ പുതിയ നീക്കത്തിനെതിരേ പഞ്ചാബ് നിയമസഭ നേരത്തെത്തന്നെ പ്രമേയം പാസ്സാക്കിയിട്ടുണ്ട്.

ബംഗ്ലാദേശ് അതിര്‍ത്തി ഏകദേശം 2,216 കിലോമീറ്ററാണ്. 900 കിലോമീറ്റര്‍ തെക്കന്‍ ബംഗാളിലാണ്. അതില്‍ 60 ശതമാനവും നദീതടമാണ്. 

Tags:    

Similar News