പരത്വഭേദഗതി നിയമം വൈകിയത് കൊവിഡ് മൂലം, താമസിയാതെ നടപ്പാക്കുമെന്ന് ബിജെപി പ്രസിഡന്റ്
കൊല്‍ക്കൊത്ത: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് കൊവിഡ് മഹാമാരി മൂലം അല്പം വൈകിയെന്നും താമസിയാതെ നടപ്പാക്കുമെന്നും ബിജെപി പ്രസിഡന്റ് ജെ പി നദ്ദ.
സിലിഗുരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു നദ്ദ. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ വേണ്ടവിധം ജനങ്ങളിലേക്കെത്തിക്കുന്നില്ലെന്ന് നദ്ദ വിമര്‍ശിച്ചു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പൗരത്വ ഭേദഗതി നിയമം വേണ്ട വിധം നടപ്പാക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, സ്ഥിതിഗതികള്‍ മാറുന്നുണ്ട്. നിയമവുമായ ബന്ധപ്പെട്ട റൂളുകള്‍ തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ ഗുണം ലഭിക്കാന്‍ പോകുന്നതേയുള്ളു- നദ്ദ പറഞ്ഞു.
2021ലെ ബംഗാള്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാര്‍ട്ടി പ്രസിഡന്റിന്റെ സന്ദര്‍ശനം. എംഎല്‍എ, എംപി തുടങ്ങി വിവിധ തരത്തിലുള്ള പാര്‍ട്ടി നേതാക്കളുമായി നദ്ദ പ്രത്യേക ചര്‍ച്ചകള്‍ നടത്തി.