നെയ്യാറ്റിന്‍കരയില്‍ പ്രചാരണത്തിനിടെ മരം വീണ് സ്ഥാനാര്‍ത്ഥി മരിച്ചു

Update: 2020-11-11 08:45 GMT

നെയ്യാറ്റിന്‍കര: തിരഞ്ഞെടുപ്പ് പ്രാചരണത്തിനിടെ മരം വീണ് നെറ്റാറ്റിന്‍കരയില്‍ സ്ഥാനാര്‍ത്ഥി മരിച്ചു. നെയ്യാറ്റിന്‍കര കാരോട് ഗ്രാമപഞ്ചായത്തിലെ ഉച്ചക്കട വാര്‍ഡിലെ ഗിരിജാകുമാരിയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ മുറിച്ചുകൊണ്ടിരുന്ന ഒരു മരം ഇവരുടെ ദേഹത്ത് വീഴുകയായിരുന്നു. പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഗിരിജാകുമാരി.

Similar News