തമിഴ്‌നാട്ടില്‍ വാഹനാപകടം; പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു മലയാളികള്‍ മരിച്ചു

ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ജേക്കബും കുടുംബവും സഞ്ചരിച്ച ഓള്‍ട്ടോ കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു

Update: 2024-12-12 10:46 GMT

ചെന്നൈ: കോയമ്പത്തൂര്‍ മധുക്കരയിലുണ്ടായ വാഹനാപകടത്തില്‍ പിഞ്ചുകുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ മരിച്ചു. രാവിലെ 11 മണിയോടെയാണ് അപകടം. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശികളായ ജേക്കബ് എബ്രഹാം, ഷീബ ജേക്കബ്, 2 മാസം  പ്രായമായ ആരോണ്‍ ജേക്കബ് എന്നിവരാണ് മരിച്ചത്. ആരോണിന്റെ അമ്മ അലീന അപകടത്തില്‍ നിന്നു ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.

ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ജേക്കബും കുടുംബവും സഞ്ചരിച്ച ഓള്‍ട്ടോ കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കരൂര്‍ സ്വദേശി ശക്തിവേലിനെ പോലിസ് അറസ്റ്റ് ചെയ്തു.

Tags:    

Similar News