പാരിസ്: പോര്‍ഷെയടക്കം രണ്ടായിരം ആഡംബര കാറുകളുമായി പുറപ്പെട്ട കാര്‍ഗോ കപ്പല്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തീപ്പിടിച്ച് മുങ്ങി. ഇറ്റാലിയന്‍ കമ്പനിയായ ഗ്രിമാല്‍ഡി ലൈന്‍സിന്റെ കപ്പലാണ് ഹംബര്‍ഗില്‍ നിന്നും കാസാബ്ലാങ്കയിലേക്ക് പോകവെ ഫ്രഞ്ച് തീരത്തിനടുത്ത് കത്തിയമര്‍ന്നതിനെത്തുടര്‍ന്ന് മുങ്ങിയത്. രണ്ടു കോടിയിലധികം വിലവരുന്ന ലിമിറ്റഡ് എഡിഷനായ 911 ജിടി2 ആര്‍എസിന്റെ നാലു കാറുകളടക്കം 37 പോര്‍ഷെ കാറുകളും ഓഡി ഉള്‍പ്പെടെയുള്ള മറ്റു കാറുകളുമാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലുണ്ടായിരുന്ന 27 ജീവനക്കാരെ ബ്രിട്ടീഷ് നാവികസേന രക്ഷിച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും കത്തിയ വാഹനങ്ങള്‍ക്ക് പകരം പുതിയവ ഉണ്ടാക്കി ഉപഭോക്താക്കള്‍ക്ക് എത്തിച്ച് നല്‍കുമെന്നും പോര്‍ഷെ കമ്പനി വ്യക്തമാക്കി.