ന്യൂഡല്‍ഹി: ലൈംഗികപീഡനവും ഭീഷണിയും ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി പിപി മാധവനെതിരെ(71) ഡല്‍ഹി പോലിസ് കേസെടുത്തു. 26 വയസ്സുകാരിയുടെ പരാതിയിലാണ് നടപടി. ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ചെന്നും വിവാഹ വാഗ്ദാനം നല്‍കിയെന്നുമാണ് യുവതിയുടെ പരാതി.
യുവതിയെ ഇയാള്‍ ബലാത്സംഗം ചെയ്‌തെന്നും പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലിസ് പറയുന്നു.
ജൂണ്‍ 25 നാണ് ഡല്‍ഹി ഉത്തം നഗര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 (ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ നേതാവിന്റെ പേര് ഡിസിപി ഹര്‍ഷ് വര്‍ധന്‍ വെളിപ്പെടുത്തിയില്ലെങ്കിലും മാധവനെതിരെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് ഡല്‍ഹി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യുവതി ഡല്‍ഹിയിലാണ് താമസം. അവരുടെ ഭര്‍ത്താവ് 2020ല്‍ മരിച്ചു. അദ്ദേഹം ഭര്‍ത്താവ് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസിലാണ് ജോലി ചെയ്തിരുന്നത്.