പൂച്ചയ്ക്ക് ബിസ്‌കറ്റ് വാങ്ങണം: വാഹന പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹരജി

Update: 2020-04-06 06:24 GMT

കൊച്ചി: തന്റെ അരുമയായ പൂച്ചയ്ക്ക് ഭക്ഷണം വാങ്ങുന്നതിന് വാഹന പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹരജി. പൂച്ചയ്ക്ക് ഭക്ഷണം വാങ്ങാന്‍ പാസ് നല്‍കാനാവില്ലെന്ന കേരള പോലിസിന്റെ നിലപാടിനെതിരേയാണ് പൂച്ചയുടെ ഉടമസ്ഥന്‍ എന്‍ പ്രകാശ് ഹൈക്കോടതിയെ സമീപിച്ചത്. 

കൈയിലെ ഭക്ഷണം കഴിഞ്ഞതോടെ പ്രകാശ്, വെഹിക്കിള്‍ പാസിനായി പോലിസില്‍ അപേക്ഷ സമര്‍പ്പിച്ചു. കൊച്ചിയിലെ ആനിമല്‍ ഫുഡ് സ്ഥാപനത്തിലേക്ക് പോകണമെന്നായിരുന്നു ആവശ്യം. പക്ഷേ, പോലിസ് അപേക്ഷ നിരസിച്ചു.

താന്‍ തന്റെ പൂച്ചയ്ക്ക് മിയോ-പേര്‍സ്യന്‍ എന്ന ബിസ്‌കറ്റാണ് നല്‍കുന്നത്. താന്‍ പച്ചക്കറി മാത്രം കഴിക്കുന്ന ആളായതുകൊണ്ട് വീട്ടില്‍ സസ്യേതര ഭക്ഷണം പാകം ചെയ്യാറില്ല. 7 കിലോ മിയോ പേര്‍സ്യന്‍ വാങ്ങുകയാണെങ്കില്‍ പൂച്ചയ്ക്ക് 3 ആഴ്ചയ്ക്ക് ധാരാളമാണ്- പ്രകാശ് ഹരജിയില്‍ ചൂണ്ടിക്കാട്ടി.

മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും ഭക്ഷണവും വാസസ്ഥലവും ഭരണഘട ഉറപ്പുനല്‍കുന്നുണ്ടെന്നാണ് ഹരജിക്കാരന്റെ വാദം. മൃഗങ്ങളോടുള്ളക്രൂരത തടയുന്ന നിയമത്തിന്റെ 3ഉം 7ഉം സെക്ഷനുകള്‍ അക്കാര്യം എടുത്തുപറയുന്നുണ്ടെന്നും ഹരജിക്കാരന്‍ വാദിക്കുന്നു. 

Tags:    

Similar News