ശാഹീ ജാമിഅ് മസ്ജിദ്: ഹൈക്കോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്തു
സര്‍വെ ആവശ്യപ്പെട്ട് അന്യായം ഫയല്‍ ചെയ്ത ഹരി ശങ്കര്‍ ജെയിന്‍ തന്നെയാണ് ഹൈക്കോടതിയിലും തടസഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.
അലഹബാദ്: സംഭലിലെ ശാഹീ ജാമിഅ് മസ്ജിദിലെ സര്‍വെക്കെതിരേ മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാനിരിക്കെ ഹിന്ദുപക്ഷം തടസഹരജി ഫയല്‍ ചെയ്തു. മസ്ജിദ് കമ്മിറ്റിയുടെ ഹരജിയില്‍ തീരുമാനമെടുക്കും മുമ്പ് തങ്ങളുടെ പക്ഷം കൂടി കേള്‍ക്കണമെന്നാണ് ഹരജിയില്‍ ഹിന്ദുപക്ഷം ആവശ്യപ്പെടുന്നത്. നേരത്തെ സിവില്‍ കോടതിയില്‍ സര്‍വെ ആവശ്യപ്പെട്ട് അന്യായം ഫയല്‍ ചെയ്ത ഹരി ശങ്കര്‍ ജെയിന്‍ തന്നെയാണ് ഹൈക്കോടതിയിലും തടസഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.
ശാഹീ ജാമിഅ് മസ്ജിദ് പരിസരത്തെ പോലിസ് വെടിവയ്പില്‍ ജില്ലാ മജിസ്‌ട്രേറ്റിനും ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹരജിയും കോടതിയുടെ മുന്നിലുണ്ട്.