വഖ്ഫ് നിയമഭേദഗതിയെ എതിര്‍ക്കുമെന്ന് വൈഎസ്ആര്‍എസ് കോണ്‍ഗ്രസ്

ബില്ലില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ മുസ്‌ലിം സമുദായ നേതാക്കള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ബില്ല് നിയമമാക്കാന്‍ അവര്‍ സമ്മതം നല്‍കിയിട്ടില്ല.

Update: 2024-11-30 17:59 GMT

അമരാവതി: വഖ്ഫ് നിയമഭേദഗതിയെ പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും എതിര്‍ക്കുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി. മുസ്ലിംകളെ വിശ്വാസത്തിലെടുക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ വഖ്ഫ് നിയമഭേഗതി ബില്ല് കൊണ്ടുവന്നതെന്ന് പാര്‍ട്ടിയുടെ ലോക്‌സഭാ എംപിയായ പി വി മിഥുന്‍ റെഡ്ഡി പറഞ്ഞു. ബില്ലില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ മുസ്‌ലിം സമുദായ നേതാക്കള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ബില്ല് നിയമമാക്കാന്‍ അവര്‍ സമ്മതം നല്‍കിയിട്ടില്ല. ഈ വിഷയത്തില്‍ ന്യൂനപക്ഷ സമുദായത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം ഭരിക്കുന്ന തെലുങ്ക് ദേശം പാര്‍ട്ടി വിഷയത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്‍ഡിഎയുടെ സഖ്യകക്ഷിയാണെങ്കിലും മതനിരപേക്ഷരാണ് തങ്ങളെന്നാണ് ടിഡിപി അവകാശപ്പെടുന്നത്. മുസ് ലിംകളെ ദ്രോഹിക്കുന്ന ഒരു ബില്ലും പാസാക്കാന്‍ അനുവദിക്കില്ലെന്ന് ടിഡിപി നേതാവ് നവാബ് ജാന്‍ നേരത്തെ പറഞ്ഞിരുന്നു.

ബിജെപിയുടെ സഖ്യകക്ഷിയായ ഒഡീഷയിലെ ബിജുജനതാദളും ബില്ലിനെതിരേ നിലപാട് സ്വീകരിച്ചിട്ടുണ്ട്.നിയമത്തിന്റെ മുഖ്യ ഗുണഭോക്താക്കളായ മുസ്‌ലിംകളുമായി കൂടിയാലോചിക്കാതെയാണ് ബില്ല് കൊണ്ടുവന്നതെന്നാണ് ബിജുജനതാദളിന്റെ അഭിപ്രായം. നിലവില്‍ ലോക്‌സഭയില്‍ ബില്ല് നിയമമായി പാസാക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കില്ല.

Similar News