തിരുവനന്തപുരം: ചന്ദ്രബോസ് വധകേസിലെ പ്രതി മുഹമ്മദ് നിഷാമിന് അമ്മയെ കാണാന്‍ ഹൈക്കോടതി അനുമതി. ഉപാധികളോടെ മൂന്നുദിവസത്തേക്കാണ് നിഷാമിന് ജാമ്യം നല്‍കിയിരിക്കുന്നത്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ നിഷാമിന്റെ അമ്മയോടൊപ്പം ചെലവഴിക്കാനാണ് കോടതി അനുവാദം നല്‍കിയത്. ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിഷാം ജനുവരി 20നാണ് പുറത്തിറങ്ങുന്നത്. പിന്നീടുള്ള മൂന്നുദിവസം അമ്മയെ കണ്ട് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് എറണാകുളം സബ് ജയിലിലേക്ക് മടങ്ങണമെന്നാണ് കോടതി നിര്‍ദ്ദേശം. 2015 ജനുവരി 29ന് തൃശ്ശൂര്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസില്‍ ജീവപര്യന്തം തടവാണ് കോടതി നിഷാമിന് വിധിച്ചത്.