ഹമാസ് സൈനിക മേധാവി മുഹമ്മദ് ദൈഫ് കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍

Update: 2024-08-01 10:56 GMT

ഗസ: ഗസയുടെ തെക്കന്‍ പ്രദേശമായ ഖാന്‍ യൂനിസില്‍ കഴിഞ്ഞ മാസം നടത്തിയ ആക്രമണത്തില്‍ ഹമാസ് സൈനിക മേധാവി മുഹമ്മദ് ദൈഫ് കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. തെഹ്‌റാനില്‍ ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യയയെ കൊലപ്പെടുത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് സൈന്യത്തിന്റെ സ്ഥിരീകരണം. 2024 ജൂലൈ 13ന് ഖാന്‍ യൂനിസ് പ്രദേശത്ത് ഇസ്രായേല്‍ അധിനിവേശ സൈന്യം ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ ദൈഫ് കൊല്ലപ്പെട്ടതായി നേരത്തേയും ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഹമാസ് സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. നേരത്തേ, യഹ് യാ സിന്‍വാറിനെ കൊലപ്പെടുത്തിയതായി മൂന്നുതവണ ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടിരുന്നു.

    അതേസമയം, ഖസ്സാം നേതാക്കളില്‍ ആരുടെയെങ്കിലും രക്തസാക്ഷിത്വം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നത് ഖസ്സാം ബ്രിഗേഡിന്റെ നേതൃത്വമാണെന്നും അത്തരത്തിലൊന്ന് പ്രഖ്യാപിക്കാത്തപക്ഷം, മാധ്യമങ്ങളിലോ മറ്റേതെങ്കിലുമോ പ്രസിദ്ധീകരിക്കുന്ന ഒരു വാര്‍ത്തയും സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് ഹമാസ് നേതാവ് ഇസ്സത്ത് അല്‍ റിഷ്ഖ് അറിയിച്ചു.

Tags:    

Similar News