തലശ്ശേരിയില്‍ ചവിട്ടേറ്റ കുട്ടിയെ മറ്റൊരാളും ഉപദ്രവിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

Update: 2022-11-05 06:00 GMT

കണ്ണൂര്‍: തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് യുവാവ് ചവിട്ടിത്തെറിപ്പിച്ച ആറുവയസ്സുകാരന്‍ ഗണേഷിനെ മറ്റൊരാളും ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വഴിയാത്രക്കാരന്‍ കുട്ടിയുടെ തലയ്ക്കടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിര്‍ത്തിയിട്ടിരുന്ന കാറിലേയ്ക്ക് നോക്കിനില്‍ക്കുന്ന കുട്ടിയെ തലയ്ക്കടിച്ച ശേഷം ഷര്‍ട്ടിന്റെ കോളറില്‍പിടിച്ച് വലിച്ചുമാറ്റുന്ന ഹൃദയഭേദകമായ ദൃശ്യമാണ് പുറത്തുവന്നത്.

കാറില്‍ ചാരിനിന്നതിന് കുട്ടിയെ ചവിട്ടിയ കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷിഹ്ഷാദ് കുട്ടിയുടെ തലയ്ക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഈ സംഭവത്തിന് മുമ്പാണ് വഴിപോക്കനായ മറ്റൊരാളും കുട്ടിയെ അടിക്കുന്നത്. ഇന്നലെ പോലിസ് എഫ്‌ഐആറില്‍, ഷിഹ്ഷാദ് കുട്ടിയുടെ തലയില്‍ അടിച്ചെന്നും കാലുകൊണ്ട് ചവിട്ടിയെന്നുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ ചവിട്ടേല്‍ക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മറ്റൊരാളും ഉപദ്രവിച്ചെന്ന വിവരം പുറത്തുവന്നത്.

Tags:    

Similar News