ബലാല്‍സംഗക്കേസില്‍ സിവിക് ചന്ദ്രന്‍ കൊയിലാണ്ടി പോലിസ് സ്‌റ്റേഷനില്‍ ഹാജരായി

Update: 2022-10-22 08:04 GMT

കോഴിക്കോട്: ബലാല്‍സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എഴുത്തുകാരന്‍ സിവിക്ക് ചന്ദ്രന്‍ കൊയിലാണ്ടി പോലിസ് സ്‌റ്റേഷനില്‍ ഹാജരായി.

2020 ഫെബ്രുവരി 8ന് ഒരു ക്യാംപിനുശേഷം കടല്‍ത്തീരത്തുവച്ച് സിവിക് ചന്ദ്രന്‍ പരാതിക്കാരിയെ കടന്നുപടിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. 2022 ജൂലൈ 9നാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

ഈ കേസില്‍ ആദ്യം കോടതി ജാമ്യം അനുവദിച്ചെങ്കിലും പിന്നീട് പരാതിക്കാരിയും സര്‍ക്കാരും നല്‍കിയ അപ്പീലില്‍ ജാമ്യം റദ്ദാക്കുകയായിരുന്നു. അതിന്റെകൂടെ ഭാഗമായാണ് ഇപ്പോള്‍ അദ്ദേഹം പോലിസ് സ്‌റ്റേഷനില്‍ ഹാജരായത്.

പരാതിക്കാരിയുടെ വസ്ത്രം പ്രകോപനപരമായിരുന്നെന്ന പ്രതിഭാഗത്തിന്റെ വാദം വലിയ വിവാദമായിരുന്നു.

Tags:    

Similar News