ലൈംഗിക അതിക്രമക്കേസ്: സിവിക് ചന്ദ്രന് ജാമ്യം

പരാതിക്കാരിയുടെ വസ്ത്രധാരണ രീതിയെ കുറിച്ച് നേരത്തെ ജഡ്ജ് കൃഷ്ണകുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. 2022 ഏപ്രില്‍ 17ന് പുസ്തക പ്രകാശന ചടങ്ങിനെത്തിയ യുവ എഴുത്തുകാരിക്ക് നേരെ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

Update: 2022-10-25 11:53 GMT

കോഴിക്കോട്: ലൈംഗിക അതിക്രമ കേസില്‍ അറസ്റ്റിലായ സാഹിത്യകാരന്‍ സിവിക് ചന്ദ്രന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണകുമാറാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയുടെ വസ്ത്രധാരണ രീതിയെ കുറിച്ച് നേരത്തെ ജഡ്ജ് കൃഷ്ണകുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. 2022 ഏപ്രില്‍ 17ന് പുസ്തക പ്രകാശന ചടങ്ങിനെത്തിയ യുവ എഴുത്തുകാരിക്ക് നേരെ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സിവിക്കിന് ആദ്യം മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇത് ഹൈക്കോടതി റദ്ദാക്കിയതോടെ അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്പിക്ക് മുന്നില്‍ സിവിക് ഇന്നലെ കീഴടങ്ങുകയായിരുന്നു. ലൈംഗിക അതിക്രമത്തിനൊപ്പം പട്ടികജാതി പീഡന നിരോധന നിയമം പ്രകാരമുള്ള വകുപ്പുകള്‍ കേസില്‍ ചേര്‍ത്തിട്ടുണ്ട്. സിവിക് ചന്ദ്രനെതിരേ രണ്ട് പീഡന കേസുകളാണ് കൊയിലാണ്ടി പോലിസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ മറ്റൊരു യുവ എഴുത്തുകാരി നല്‍കിയ ലൈംഗിക അതിക്രമ കേസില്‍ സിവിക്കിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.


Tags:    

Similar News