എന്തേ 'മാതൃഭൂമി' ആ മറുപടി പ്രസിദ്ധീകരിക്കാതിരുന്നതെന്ന് സിവിക് ചന്ദ്രന്‍

മാതൃഭൂമി പ്രസിദ്ധീകരിക്കാതിരുന്ന മറുപടി തേജസ് ഏപ്രില്‍ 16-30 ലക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Update: 2021-04-18 03:38 GMT

കോഴിക്കോട്: തിരുനെല്ലി തൃശിലേരിയില്‍ നക്‌സലൈറ്റുകള്‍ കൊലപ്പെടുത്തിയ വാസുദേവ അഗിഡയുടെ മകന്റെ ലേഖനത്തിന് കേസിലെ ഒന്നാംപ്രതിയായിരുന്ന എ വാസു നല്‍കിയ മറുപടി 'മാതൃഭൂമി' വാരാന്ത്യപ്പതിപ്പ് പ്രസിദ്ധീകരിക്കാത്തതിനെ വിമര്‍ശിച്ച് പ്രമുഖ സാഹിത്യകാരന്‍ സിവിക് ചന്ദ്രന്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസിറ്റിലൂടെയാണ് സിവിക് ചന്ദ്രന്‍ വിമര്‍ശനമുന്നയിച്ചത്. സ്വന്തം പിതാവ് എത്ര ക്രിമിനലായാലും മകന്‍ ഇങ്ങനെ വെള്ള പൂശിക്കൊണ്ടിരിക്കുന്നത് സ്വാഭാവികമാണെന്നും ഈ വെള്ളപൂശല്‍ ഒരു പൊതു മാധ്യമത്തിലുമാവുമ്പോള്‍ ആ കേസിലെ മറുപക്ഷത്തുനിന്നുള്ള മറുപടിക്കും സ്‌പേസ് കൊടുക്കണമെന്നത് മാധ്യമ ധര്‍മവും ഉത്തരവാദിത്തവും മാത്രമാണെന്നും സിവിക് ചന്ദ്രന്‍ അഭിപ്രായപ്പെടുന്നു. മാതൃഭൂമി പ്രസിദ്ധീകരിക്കാതിരുന്ന മറുപടി തേജസ് ഏപ്രില്‍ 16-30 ലക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്തേ 'മാതൃഭൂമി' ആ മറുപടി പ്രസിദ്ധീകരിക്കാതിരുന്നത്...?

    ഒരു പുല്ലിനെ പോലും നോവിക്കാത്ത പാവമായിരുന്നു എന്റെ അച്ഛന്‍. സ്വന്തം പിതാവ് എത്ര ക്രിമിനലായാലും മകന്‍ ഇങ്ങനെ വെള്ള പൂശിക്കൊണ്ടിരിക്കുന്നത് സ്വാഭാവികം. പക്ഷേ, അതിനൊരു രാഷ്ട്രീയമുണ്ടാവുമ്പോള്‍, ഈ വെള്ളപൂശല്‍ ഒരു പൊതു മാധ്യമത്തിലുമാവുമ്പോള്‍ ആ കേസിലെ മറുപക്ഷത്തുനിന്നുള്ള മറുപടിക്കും സ്‌പേസ് കൊടുക്കണമെന്നത് മാധ്യമ ധര്‍മം/ഉത്തരവാദിത്തം മാത്രം.

തിരുനെല്ലി തൃശിലേരി നക്‌സലൈറ്റ് ആക്ഷനെ തുടര്‍ന്ന് പോലിസ് പച്ചക്ക് വെടിവച്ചു കൊന്ന സ. എ വര്‍ഗീസിനൊപ്പമുണ്ടായിരുന്ന, കേസില്‍ ഒന്നാം പ്രതിയായിരുന്ന എ വാസുവിന്റെ, മാതൃഭൂമി പ്രസിദ്ധീകരിക്കാതെ പോയ മറുപടിയില്‍ നിന്ന്:

50 വര്‍ഷം കഴിഞ്ഞുണ്ടായ ഇപ്പഴത്തെ ഈ വെളിപാടിനു പശ്ചാത്തലമെന്തെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. സ. വര്‍ഗീസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കേണ്ടി വന്നതിനോടുള്ള പ്രതികരണമല്ലാതെ മറ്റെന്താണീ വൈകി വന്ന വെളിപാട്...?. ഒരു ആദിവാസിയെ അടിച്ചുകൊന്നു കെട്ടിത്തൂക്കിയ സംഭവമടക്കം,

വെറും 32 ഏക്കര്‍ ഭൂമി 'മാത്രമുള്ള' അഡിഗയെ കുറിച്ചുള്ള ആദിവാസികളുടെ സത്യവാങ്മൂലവും വാസുവേട്ടന്റെ മറുപടിയില്‍... തേജസിന്റെ ഏപ്രില്‍ ലക്കത്തിലാണ് മറുപടി പ്രസിദ്ധീകരിച്ചിട്ടുള്ളത്.

എന്തേ മാതൃഭൂമി ആ മറുപടി പ്രസിദ്ധീകരിക്കാതിരുന്നത് ? ഒരു പുല്ലിനെ പോലും നോവിക്കാത്ത പാവമായിരുന്നു എൻ്റെ അച്ഛൻ -...

Posted by Civic Chandran Chinnangath on Thursday, 15 April 2021

Civic Chandran said that Mathrubhumi did not publish that reply

Tags:    

Similar News