ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് കോടതി വിധി: മുഖ്യമന്ത്രി നാലിന് സര്‍വകക്ഷിയോഗം വിളിച്ചു
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കേരള ഹൈക്കോടതി വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചു. ഈ മാസം നാലിന് വൈകീട്ട് 3.30നാണ് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം.