സ്വപ്നയെ വിദേശയാത്രയ്ക്ക് കൂട്ടിയതെന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം: കെ സുരേന്ദ്രന്‍

സംസ്ഥാന ചീഫ് ജോയിന്റ് പ്രോട്ടോകോള്‍ ഓഫീസറുടെ നടപടികള്‍ ദുരൂഹം

Update: 2020-08-13 10:10 GMT

കോഴിക്കോട്: വിദേശയാത്രകളില്‍ രാജ്യദ്രോഹ കേസില്‍ പ്രതിയായ സ്വര്‍ണക്കള്ളക്കടത്തുകാരി സ്വപ്‌നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കാണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വപ്‌ന ഏതെല്ലാം കാര്യങ്ങളില്‍ വിദേശരാജ്യങ്ങളില്‍ ഇടനിലക്കാരിയായിയെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സ്വപ്‌ന മുഖ്യമന്ത്രിയുടേയും കുടുംബാംഗങ്ങളുടേയും കൂടെ എന്തിന് വിദേശയാത്ര നടത്തിയെന്നും അതിനുള്ള എന്ത് അധികാരമാണ് അവര്‍ക്കുള്ളതെന്നും അദ്ദേഹം ചോദിച്ചു. വടക്കാഞ്ചേരിയിലെ ലൈഫ് പ്രോജക്റ്റുമായി ബന്ധപ്പെട്ട് ഒരു കോടി രൂപയാണ് സ്വപ്‌നയ്ക്ക് കൈക്കൂലിയായി ലഭിച്ചത്. കരാറുകാരന്‍ തന്നെ കൈക്കൂലി നല്‍കിയതായി സമ്മതിക്കുന്നു. മുഖ്യമന്ത്രി ചെയര്‍മാനായ സര്‍ക്കാരിന്റെ പ്രോജക്റ്റില്‍ എങ്ങനെയാണ് ഇത്തരം കള്ളക്കടത്തുകാര്‍ക്ക് കൈക്കൂലി ലഭിക്കുന്നത്?മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഗള്‍ഫില്‍ പോയതെന്നാണ് സ്വപ്ന നല്‍കിയ മൊഴി. അങ്ങനെയാണെങ്കില്‍ കൈക്കൂലി കിട്ടയതും കമ്മീഷന്‍ കിട്ടിയതും എങ്ങനെയാണ് മുഖ്യമന്ത്രി അറിയാതെ പോകുന്നത്? ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസും എന്‍ഐഎയും നോട്ടീസ് അയച്ചതോടെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ പങ്കാളിത്തം കൂടുതല്‍ തെളിഞ്ഞുവരികയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Tags:    

Similar News