അഞ്ചുദിവസം ജര്‍മന്‍ നഗരത്തെ ഭീതിയിലാക്കിയ മൂര്‍ഖന്‍ പിടിയില്‍

Update: 2019-09-02 12:51 GMT

ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഹെർണെ ന​ഗരത്തെ അഞ്ചുദിവസമായി ഭീതിയിലാക്കിയ മൂർഖൻ പാമ്പിനെ പിടികൂടി. ഒരു വീടിന്റെ നിലവറയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. പോലിസും അഗ്‌നിശമന സേനാംഗങ്ങളും പാമ്പ് പിടുത്തക്കാരും അരമണിക്കൂര്‍ പരിശ്രമിച്ചാണ് മൂര്‍ഖനെ പിടിയിലാക്കിയത്. പിടികൂടിയ ഉടനെ മൂര്‍ഖനെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റി. പാമ്പിനെ ഭയന്ന് അധികൃതർ നാലു വീടുകളിലെ മുപ്പതിലധികം താമസക്കാരെ ഹോട്ടലുകളിലും മറ്റും മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇവര്‍ പാമ്പ് പിടിയിലായതറിഞ്ഞ് തിരിച്ച് വീടുകളില്‍ എത്തി. പാട്രിക് എന്നയാള്‍ വളര്‍ത്തിയതെന്ന് കരുതിയ പാമ്പാണ് ഇയാളുടെ കയ്യില്‍ നിന്നും പോയി പാര്‍പ്പിടമേഖലയില്‍ എത്തിയത്. ഈ മൂര്‍ഖന്‍റെ സാന്നിധ്യം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായിരുന്നു. ന്യൂയോർക്ക് ടൈംസ് വരെ ജർമൻ മൂർഖനെപ്പറ്റിയുള്ള വാര്‍ത്ത നല്‍കി.

Similar News