സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാനുള്ള ശ്രമിക് ട്രയിന്‍ ആവശ്യപ്പെട്ട് കോയമ്പത്തൂരില്‍ തടിച്ചുകൂടിയത് നൂറു കണക്കിനു ഇതര സംസ്ഥാന തൊഴിലാളികള്‍
കോയമ്പത്തൂര്‍: സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമിക് ട്രയിന്‍ ആവശ്യപ്പെട്ട് കോയമ്പത്തൂര്‍ സുന്ദരപുരത്ത് നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ തടിച്ചുകൂടി. യാതൊരു ആരോഗ്യ നിര്‍ദേശങ്ങളും പാലിക്കാതെയാണ് തൊഴിലാളികള്‍ എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മാസ്‌കുകള്‍ ഉപയോഗിക്കുകയോ സാമൂഹ്യ അകലം പാലിക്കുകയോ ചെയ്തിരുന്നില്ല.
1595 ശ്രമിക് ട്രയിനുകളിലായി രാജ്യത്ത് 21 ലക്ഷം പേരാണ് സ്വന്തം നാടുകളിലെത്തിയത്. എന്നിട്ടും ആയിരങ്ങളും ലക്ഷങ്ങളുമാണ് പലയിടങ്ങളിലും ബാക്കിയായത്.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി കുടുങ്ങിയ കുടിയേറ്റക്കാര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, സന്ദര്‍ശകര്‍ തുടങ്ങിയവരുടെ തിരിച്ചുവരവിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക് ട്രയിനുകള്‍ പ്രഖ്യാപിച്ചത്.