'യുഎസ്സിലേക്കുള്ള പാതയൊരുക്കണം'; ചുണ്ടുകള്‍ തുന്നിച്ചേര്‍ത്ത് മെക്‌സിക്കോയില്‍ കുടിയേറ്റക്കാരുടെ പ്രതിഷേധം

Update: 2022-02-17 02:19 GMT

മെക്‌സിക്കൊ സിറ്റി; മെക്‌സിക്കൊയുടെ തെക്കന്‍ അതിര്‍ത്തിയില്‍ നിന്നെത്തിയ കുടിയേറ്റക്കാരുടെ വിചിത്രമായ സമരരൂപം ആശങ്കയുണര്‍ത്തുന്നു. നൂലുപയോഗിച്ച് വായകൂട്ടിത്തുന്നിയാണ് പ്രതിഷേധം. വടക്കന്‍ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കണെമെന്നും യുഎസ്സിലേക്ക് കുടിയേറാനുള്ള സുരക്ഷിതപാതയൊരുക്കണമെന്നുമാണ് ആവശ്യം.

ചുണ്ടുകള്‍ കൂട്ടിത്തുന്നുമെങ്കിലും ചെറിയ ഒരു വിടവ് അവശേഷിപ്പിക്കുന്നുണ്ട്. അതുവഴി ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കും. സ്റ്റിച്ചില്‍നിന്ന് രക്തം തൂത്ത് കളയാന്‍ ആല്‍ക്കഹോളാണ് ഉപയോഗിക്കുന്നത്.

ഗ്വാട്ടിമാലയുടെ അതിര്‍ത്തി നഗരമായ തപചുലയിലാണ് പ്രതിഷേധം നടന്നത്, ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ രാജ്യത്ത് പ്രവേശിക്കാനും അമേരിക്കയിലേക്ക് കടക്കാനും അനുമതിക്കായി കാത്തിരിക്കുകയാണ്.

Tags:    

Similar News