പ്രസംഗത്തില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വചനങ്ങളെ കുറിച്ച് പരാതി; ഫ്രാന്‍സില്‍ പള്ളി ഇമാമിനെ പിരിച്ചുവിട്ടു

ഇമാം ഉദ്ധരിച്ച ഖുര്‍ആന്‍ വചനങ്ങളുടെ ആശയം അംഗീകരിക്കാനാവില്ലെന്നും അത് ലിംഗസമത്വത്തിന് എതിരാണെന്നുമാണ് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മന്‍ പറയുന്നത്.

Update: 2021-07-26 01:57 GMT

പാരീസ്: ഈദ് ദിനത്തിലെ പ്രസംഗത്തില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വചനങ്ങളുടെ പേരില്‍ പള്ളി ഇമാമിനെ പിരിച്ചുവിട്ടു. ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മനിന്റെ നിര്‍ദേശപ്രകാരമാണ് പള്ളി അധികൃതരുടെ നടപടി. ലോയ്‌റെ പ്രവിശ്യയിലെ സെയിന്റ് ചാമോന്ദ് ഗ്രാന്‍ഡ് മോസ്‌കിലെ ഇമാമായ മാദി അഹമ്മദയെ ആണ് ജോലിയില്‍ നിന്നും ഒഴിവാക്കിയത്. ഇദ്ദേഹത്തിന്റെ വീടിന്റെ പെര്‍മിറ്റ് പുതുക്കിനല്‍കേണ്ടെന്നും ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.


റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍സിപ്പല്‍ കൗണ്‍സിലറായ ഇസബല്ലെ സര്‍പ്ലിയാണ് ഇമാമിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ആഭ്യന്തരമന്ത്രി ഇമാമിനെ പിരിച്ചുവിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇമാം ഉദ്ധരിച്ച ഖുര്‍ആന്‍ വചനങ്ങളുടെ ആശയം അംഗീകരിക്കാനാവില്ലെന്നും അത് ലിംഗസമത്വത്തിന് എതിരാണെന്നുമാണ് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മന്‍ പറയുന്നത്. ഫ്രാന്‍സില്‍ ഇസ്‌ലാം വിരുദ്ധ നടപടികള്‍ ശക്തമാകുന്നതിനിടയിലാണ് പുതിയ സംഭവം.




Tags:    

Similar News