പീഡനപരാതി: ഷെഫീഖ് അല്‍ ഖാസിമിക്കെതിരേ പോക്‌സോ കേസ്
പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറാവാത്തതിനാല്‍ പള്ളി കമ്മിറ്റി പ്രസിഡന്റ് ബാദുഷയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിതുര പോലിസ് കേസെടുത്തത്.
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഷെഫീഖ് അല്‍ ഖാസിമിക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറാവാത്തതിനാല്‍ പള്ളി കമ്മിറ്റി പ്രസിഡന്റ് ബാദുഷയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിതുര പോലിസ് കേസെടുത്തത്. ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് ഷെഫീഖ് അല്‍ ഖാസിമിയെ തൊളിക്കോട് ജമാഅത്ത് ഇമാം പദവിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഷെഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.