പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്ഘട്ടിലെ കോണ്‍ഗ്രസ് പ്രതിഷേധ സമരം നാളെ, സോണിയ, രാഹുല്‍, പ്രിയങ്ക പങ്കെടുക്കും
രാജ്ഘട്ടില്‍ നാളെ ഉച്ചക്ക് മൂന്ന് മണി മുതല്‍ രാത്രി എട്ട് വരെ പ്രതിഷേധ സമരം നടത്തും. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സമരത്തില്‍ പങ്കെടുക്കും.
ന്യൂഡല്‍ഹി: വിവാദമായ പൗരത്വ നിയമഭേദഗതിക്കെതിരേ രാജ്യമാകെ പ്രതിഷേധം അലയടിക്കുമ്പോള്‍ സമരം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി രാജ്ഘട്ടില്‍ നാളെ ഉച്ചക്ക് മൂന്ന് മണി മുതല്‍ രാത്രി എട്ട് വരെ പ്രതിഷേധ സമരം നടത്തും. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സമരത്തില്‍ പങ്കെടുക്കും. ഇന്ന് നിശ്ചയിച്ചിരുന്ന പ്രക്ഷോഭത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് നാളേക്ക് മാറ്റിയത്. പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം നിര്‍ദേശം നല്‍കി.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാവിലെ 11ന് രാംലീല മൈതാനിയില്‍ മോദി വിശാല്‍ റാലിയെ അഭിസംബോധന ചെയ്യും. ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളിലെ നിലപാട് മോദി വ്യക്തമാക്കും.