കോണ്‍ഗ്രസ്-സിപിഐ സംഘര്‍ഷം: ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍
ആലപ്പുഴ: കോണ്‍ഗ്രസ് ഓഫിസിനു സമീപം കൊടിനാട്ടിയതിനെച്ചൊല്ലി ആലപ്പുഴ ചാരുംമൂട്ടില്‍ കോണ്‍ഗ്രസ്-സിപിഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അഞ്ച് പഞ്ചായത്തുക്കളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
കൊടിനാട്ടലിനെച്ചൊല്ലിയുള്ള സംഘര്‍ഷം ഇന്നലെയാണ് നടന്നത്. സംഭവത്തില്‍ 2 പോലിസുകാര്‍ ഉള്‍പ്പടെ 27 പേര്‍ക്ക് പരിക്കേറ്റു. സിപിഐ സ്ഥാപിച്ച കൊടിമരം കോണ്‍ഗ്രസ് പ്രകടനമായെത്തി പിഴുതുമാറ്റുകയായിരുന്നു. സംഘര്‍ഷത്തിനുപുറമെ കല്ലേറും നടന്നു.
നൂറനാട്, പാലമേല്‍, ചുനക്കര, താമരക്കുളം, തഴക്കര പഞ്ചായത്തിലാണ് ഹര്‍ത്താല്‍. രാവിലെ ആറു മതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.