തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ തൃശൂര്‍ ജില്ല ചാംപ്യന്‍മാരായതിന്റെ ആഹ്ലാദസൂചകമായി വെള്ളിയാഴ്ച ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ഇതോടെ ശനിയും ഞായറും അടക്കം മൂന്നു ദിവസം തുടര്‍ച്ചയായി കുട്ടികള്‍ക്ക് അവധി ലഭിക്കും.