കോട്ടയിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ ആത്മഹത്യ

Update: 2025-01-09 17:16 GMT

ജയ്പൂര്‍: രാജസ്ഥാനിലെ കോട്ടയിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് ആത്മഹത്യ. ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിന് വേണ്ടി കോട്ടയില്‍ പഠിക്കുന്ന 20 കാരനായ വിദ്യാര്‍ഥിയാണ് ബുധനാഴ്ച തന്റെ മുറിയില്‍ ആത്മഹത്യ ചെയ്തത്. അഭിഷേക് ലോധ എന്നാണ് കുട്ടിയുടെ പേര്. കഴിഞ്ഞ ദിവസം വൈകിട്ട് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ മറ്റൊരു വിദ്യാര്‍ഥിയെയും കണ്ടെത്തിയിരുന്നു. 19കാരനാണ് ആദ്യം മുറിക്കുള്ളില്‍ തൂങ്ങി മരിച്ചത്. ജെഇഇ പാസാക്കാന്‍ തനിക്ക് കഴിയില്ലെന്ന് 20 കാരനായ അഭിഷേക് ലോധ ഒരു കുറിപ്പ് എഴുതി വച്ചിരുന്നു. 'എനിക്ക് പഠിക്കാന്‍ കഴിയുന്നില്ല, ഞാന്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയാണ്, പക്ഷേ ഇത് എനിക്ക് അപ്പുറമാണ്. ക്ഷമിക്കണം,' എന്നായിരുന്നു കുറിപ്പ്.

മധ്യപ്രദേശിലെ ഗുണയില്‍ നിന്നുള്ള ലോധ ജെഇഇയ്ക്ക് തയ്യാറെടുക്കുന്നതിനായി കഴിഞ്ഞ മേയിലാണ് കോട്ടയിലേക്ക് എത്തിയത്. പഠനത്തില്‍ മിടുക്കനായിരുന്നു, കോച്ചിംഗിനായി കോട്ടയില്‍ വരണമെന്ന് താന്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് മൂത്ത സഹോദരന്‍ അജയ് പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ഹരിയാനയിലെ മഹേന്ദ്രഗഡ് സ്വദേശി നീരജിനെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ ഒരു ആന്റി-ഹാംഗിംഗ് ഉപകരണം ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. എന്നിട്ട് വിദ്യാര്‍ഥി മരിക്കുകയായിരുന്നു.



Tags:    

Similar News