കേരള ഹൗസ് ആക്രമണം; വി ശിവദാസന്‍ എംപി ഉള്‍പ്പെടെ 10 പേരെ ഡല്‍ഹി റൗസ് അവന്യുകോടതി വെറുതെവിട്ടു
ന്യൂഡല്‍ഹി: കേരള ഹൗസ് ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ വി ശിവദാസന്‍ എംപി ഉള്‍പ്പെടെ 10 പേരെ കോടതി വെറുതെവിട്ടു.ഡല്‍ഹി റൗസ് അവന്യു കോടതിയുടേതാണ് നടപടി. 2013ല്‍ സോളാര്‍ സമരവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതിനായിരുന്നു കേസ്. കേസില്‍ ഇനിയും തിരിച്ചറിയാത്ത 14 പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ കോലം കേരള ഹൗസിന്റെ കാര്‍ പോര്‍ച്ചില്‍ കത്തിച്ചു. ഇത് കേരള ഹൗസ് കത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു കാണിച്ചായിരുന്നു കേസെടുത്തത്.
കേസില്‍ 24 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ 14 പേരെ തിരിച്ചറിയാനായിരുന്നില്ല. മറ്റു പത്തു പേരുടെ വിചാരണയാണു പൂര്‍ത്തിയാക്കിയത്. കേസിലെ സാക്ഷികള്‍ പ്രതികളെ തിരിച്ച