മാള: മാളയിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവും സംസ്ഥാന ചെത്തുതൊഴിലാളി, ചുമട്ട് തൊഴിലാളി ട്രേഡ് യൂണിയന്‍ രംഗത്തെ പ്രമുഖനും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന പി കെ പരമേശ്വരന്റെ 18ാം ചരമവാര്‍ഷിക ദിനം ആചരിച്ചു. ഐ എന്‍ ടി യു സി ഓഫിസില്‍ വച്ചു നടന്ന വാര്‍ഷികാചരണ പരിപാടിയിയുടെ ഭാഗമായി പുഷ്പാച്ചനയും അനുസ്മരണ പ്രഭാഷണവും നടന്നു. മാളയില്‍ ദീര്‍ഘകാലം എംഎല്‍എയായിരുന്ന കെ കരുണാകരന്റെ സഹപ്രവര്‍ത്തകനായി സുദീര്‍ഘകാലം കര്‍മ്മനിരതനായിരുന്നു പരമേശ്വരന്‍.
പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വലിയപറമ്പ് സ്‌നേഹഗിരിയില്‍ താമസിക്കുന്ന അരണേടത്ത് പ്രകാശന്റെ മകള്‍ ആര്യയുടെ കുടുംബത്തിന് വീടുവച്ചുനല്‍കാന്‍ തീരുമാനിച്ചു. പി കെ പരമേശ്വരന്‍ സ്മാരക ട്രസ്റ്റാണ് വീട് നിര്‍മിച്ചു നല്‍കുക.
650 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള വീട് നിര്‍മിക്കുന്ന വിവരം ട്രസ്റ്റ് ചെയര്‍മാന്‍ ദിലീപ് പരമേശനും കണ്‍വീനര്‍ വിനോദ് വിതയത്തിലും ട്രഷറര്‍ ഷിന്റോ എടാട്ടുകാരനും സംയുക്തമായാണ് പ്രഖ്യാപിച്ചത്.
വിത്സന്‍ കാഞ്ഞൂത്തറ അനുസ്മരണ പ്രഭാഷണം നടത്തി. സോയ് കോലഞ്ചേരി, ജോഷി പെരേപ്പാടന്‍, ടി. കെ ജിനേഷ്, സെന്‍സന്‍ അറക്കല്‍, കെ എം ബാവ, പോള്‍ പാറയില്‍, എം വി ജെയ്‌സണ്‍, നിയാസ് പുത്തനങ്ങാടി, ഉല്ലാസന്‍ പാട്ടത്തി പറമ്പില്‍, വിനയന്‍ കാവനാട്, സുനില്‍ തെക്കൂടന്‍, സി ഡി ബിനോയ് തുടങ്ങിയവര്‍ സംസാരിച്ചു.