സോണിയ യുപിഎ അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹം തള്ളി കോണ്‍ഗ്രസ്
യുപിഎ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് സോണിയ ഗാന്ധി മാറുന്നത് സംബന്ധിച്ച് ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്ന് എഐസിസി വൃത്തങ്ങള്‍ പറഞ്ഞു. യുപിഎ നേതൃത്വത്തിലേക്ക് ശരദ് പവാര്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂഡല്‍ഹി: സോണിയ ഗാന്ധി യുപിഎ അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹം തള്ളി കോണ്‍ഗ്രസ്. യുപിഎ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് സോണിയ ഗാന്ധി മാറുന്നത് സംബന്ധിച്ച് ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്ന് എഐസിസി വൃത്തങ്ങള്‍ പറഞ്ഞു. യുപിഎ നേതൃത്വത്തിലേക്ക് ശരദ് പവാര്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷകവിഷയത്തില്‍ യുപിഎയിലെ നീക്കങ്ങള്‍ക്ക് പവാര്‍ നേതൃത്വം നല്‍കിയതോടെയാണ് അഭ്യൂഹം ശക്തമായത്.
ഈ ആഴ്ച 80 തികയുന്ന ശരദ് പവാര്‍ നേതൃത്വം ഏറ്റെടുക്കാന്‍ സമ്മതിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പാര്‍ട്ടിയിലെ ഒരു വിഭാഗം തിരിഞ്ഞിരുന്നു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് പാര്‍ട്ടി നടപടി തുടങ്ങിയിരിക്കെയാണ് സോണിയ ഗാന്ധി യുപിഎ നേതൃത്വം ഒഴിയമെന്ന അഭ്യൂഹം ശക്തമായത്.