കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ വിമതന്‍മാരായി മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചു. കാനത്തൂര്‍ ഡിവിഷനില്‍ മത്സരിക്കുന്ന കെ സുരേശന്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി കെ അനീഷ് കുമാര്‍ എന്നിവരെയും താളിക്കാവ് ഡിവിഷനില്‍ ശ്യാമള പാറക്കണ്ടി, തായത്തെരു ഡിവിഷനില്‍ എം കെ റഷീദ്, പി ടി പ്രമോദ്, തെക്കി ബസാര്‍ ഡിവിഷനിലെ പി സി അശോക് കുമാര്‍ എന്നിവരെയും അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.
Congress suspended dissident candidates and office bearers