ജനതാദളിന് നല്‍കിയ മലമ്പുഴ സീറ്റ് തിരിച്ചെടുത്ത് കോണ്‍ഗ്രസ്

സീറ്റ് വിട്ടുനല്‍കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് തീരൂമാനം മാറ്റിയത്.

Update: 2021-03-13 19:18 GMT

പാലക്കാട്: മലമ്പുഴ സീറ്റ് യുഡിഎഫ് ഘടകക്ഷിയായ ഭാരതീയ രാഷ്ട്രീയ ജനതാദളില്‍ നിന്ന് കോണ്‍ഗ്രസ് തിരിച്ചെടുത്തു. സീറ്റ് വിട്ടുനല്‍കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് തീരൂമാനം മാറ്റിയത്. ജനതാദളിന് സീറ്റ് വിട്ടുനല്‍കിയതിനെതിരെ ശനിയാഴ്ച രാവിലെയോടെ മലമ്പുഴ പുതുശേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ കണ്‍വെന്‍ഷന്‍ നടത്തിയിരുന്നു. 2016 തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് ആവശ്യം. അതല്ലെങ്കില്‍ ബിജെപിയെ സഹായിക്കുന്ന നടപടിയാകുമെന്നായിരുന്നു വിമര്‍ശനം.

നടപടിക്ക് എതിരെ ശനിയാഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷന്‍ നടത്തിയിരുന്നു. നേമം മോഡല്‍ പരീക്ഷണം മലമ്പുഴയില്‍ നടക്കില്ല എന്ന് വ്യക്തമാക്കി ആയിരുന്നു പ്രതിഷേധം. ഡിസിസി ജനറല്‍ സെക്രട്ടറി എ കെ അനന്തകൃഷ്ണനെ മത്സരിപ്പിക്കണം എന്ന് കണ്‍വെന്‍ഷന്‍ പ്രമേയം പാസാക്കി.

മലമ്പുഴ സീറ്റ് വേണ്ടെന്നും ഏലത്തൂര്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്നും ഭാരതീയ രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷന്‍ ജോണ്‍ ജോണ്‍ കോണ്‍ഗ്രസ് നേതൃത്തെ അറിയിച്ചിരുന്നു.അതേസമയം, മലമ്പുഴ നേമം മോഡലാക്കാന്‍ കോണ്‍ഗ്രസ് ബിജെപിക്ക് സഹായം നല്‍കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ആരോപിച്ചു. മലമ്പുഴയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയേയാണ് കോണ്‍ഗ്രസ് നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേമത്ത് കഴിഞ്ഞ തവണ ബിജെപിയുടെ വിജയത്തിലാണ് അത് അവസാനിച്ചത്. ഇത്തവണ മലമ്പുഴയിലും നേമത്തും ഇതാണ് സ്ഥിതിയെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

Tags:    

Similar News