കൊവിഡ് രോഗികളുമായി സമ്പര്‍ക്കം: മുതലമട-കാമ്പ്രത്തുചള്ള പ്രദേശം എസ്ഡിപിഐ പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി

Update: 2020-08-26 15:08 GMT

മുതലമട: മുതലമട കാമ്പ്രത്തുചള്ളയിലെ ഹോട്ടല്‍ ജീവനക്കാരായ 7 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവര്‍ ഇന്നലെ ആന്റിജന്‍ പരിശോധനയ്ക്ക് വന്ന മുതലമട പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ കാമ്പ്രത്തുച്ചള്ള ടൗണ്‍ ഉള്‍പ്പടെ നണ്ടന്‍കിഴായവരെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ സോഡിയം ഹൈപ്പോക്ലോറൈറ്റ് സൊലൂഷന്‍ ഉപയോഗിച്ച് അണുനശീകരണം നടത്തി. അണുനശീകരണ പരിപാടി ഡോ. അരുണ്‍രാജ് ഉദ്ഘാടനം ചെയ്തു. മുതലമട വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സതീഷ് പിഎസ്, മുതലമട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് തുടങ്ങിയവര്‍ നിര്‍ദേശങ്ങള്‍ നല്‍കി.  

Tags:    

Similar News