തൃശൂർ : കൊവിഡ്-19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ജില്ലാ കളക്ടർ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു. വടക്കാഞ്ചേരി നഗരസഭയിലെ 27ാം ഡിവിഷൻ (വീട്ടുനമ്പർ 434 മുതൽ 527 വരെ), 30ാം ഡിവിഷൻ (വീട്ടുനമ്പർ 7 മുതൽ 50 വരെയും 192 മുതൽ 196 വരെയും), കുന്നംകുളം നഗരസഭ മൂന്നാം ഡിവിഷൻ, ഏഴാം ഡിവിഷൻ (കുന്നംകുളം തുറക്കുളം മാർക്കറ്റ്), 20ാം ഡിവിഷൻ (നടുപന്തിയിൽനിന്നും തെക്കേ അങ്ങാടി വഴി അഞ്ഞൂർ റോഡ് വരെ ബസ്സ്റ്റാൻറ് ഭാഗം ഒഴികെ), പഴയന്നൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ്, ദേശമംഗലം ഗ്രാമപഞ്ചായത്ത് 13ാം വാർഡ്, തൃക്കൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ്, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് (കൂനംമൂച്ചി-പെലക്കാട്ട് പയ്യൂർ റോഡ്, ഗാന്ധിനഗർ റോഡ്, പാറക്കുളം റോഡ്, കണ്ടംപുള്ളി റോഡ് പ്രദേശം), വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ്, ചാഴൂർ ഗ്രാമപഞ്ചായത്ത് 17ാം വാർഡ് (എസ്.എൻ റോഡ് മുതൽ ക്ലിൻറ് റോഡ്, നേതാജി റോഡ് പ്രദേശം), ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ്, എളവള്ളി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് (വാക വെറുംതല റോഡ് പൂർണ്ണമായും എതിർവശത്തുള്ള റോഡും), ഏഴാം വാർഡ് (കാർത്ത്യായനി ക്ഷേത്രത്തിന് എതിർവശത്തുള്ള റോഡും റേഷൻ കട റോഡും മാലതി സ്കൂളിന്റെ വശത്തുകൂടിയുള്ള റോഡും), പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് 12ാം വാർഡ്, കയ്പമംഗലം ഗ്രാമപഞ്ചായത്ത് 18, 19 വാർഡുകൾ, ചാലക്കുടി നഗരസഭ 32ാം ഡിവിഷൻ എന്നിവയെ പുതിയതായി കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു.
അതേസമയം, രോഗവ്യാപന സാധ്യത കുറഞ്ഞ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 17ാം വാർഡ്, ചേലക്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ്, തൃക്കൂർ ഗ്രാമപഞ്ചായത്തിലെ 16ാം വാർഡ്, കാട്ടൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്, ചാഴൂർ ഗ്രാമപഞ്ചായത്തിലെ 18ാം വാർഡ്, മാള ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ്, പാവറട്ടി ഗ്രാമപഞ്ചായത്തിലെ മൂന്ന്, അഞ്ച്, ആറ് വാർഡുകൾ, കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് എന്നിവയെ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റ് പ്രദേശങ്ങളിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും.
ഹോസ്റ്റലും സ്റ്റേഡിയവും ഏറ്റെടുത്തു
നാട്ടിക സി.എഫ്.എൽ.ടി.സിയിൽ നിയോഗിക്കപ്പെട്ട ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് താമസിക്കുന്നതിന് തൃപ്രയാർ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷന്റെ ഇൻഡോർ സ്റ്റേഡിയവും നാട്ടിക എസ്.എൻ കോളജ് ലേഡീസ് ഹോസ്റ്റലും ഏറ്റെടുത്ത് ജില്ലാ കളക്ടർ ഉത്തരവിട്ടു.