നഗരസഭയിലെ കെട്ടിടനമ്പര്‍ തട്ടിപ്പ്: ബിജെപി നേതാവിനെ പോലിസ് ചോദ്യം ചെയ്തു

കോര്‍പറേഷനിലെ താല്‍ക്കാലിക ജീവനക്കാരിയുടെ ഭര്‍ത്താവായ ബിജെപി നേതാവിനെയാണ് പോലിസ് ചോദ്യം ചെയ്തത്

Update: 2022-08-09 11:53 GMT

തിരുവനന്തപുരം: നഗരസഭയിലെ കെട്ടിടനമ്പര്‍ തട്ടിപ്പില്‍ ബിജെപി നേതാവിനെ പോലിസ് ചോദ്യം ചെയ്തു. കോര്‍പറേഷനിലെ താല്‍ക്കാലിക ജീവനക്കാരിയുടെ ഭര്‍ത്താവായ ബിജെപി നേതാവിനെയാണ് കഴിഞ്ഞദിവസം പോലിസ് ചോദ്യം ചെയ്തത്. കേസില്‍ നാല് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. നഗരസഭ ഭരണസമിതി നടത്തിയ ആഭ്യന്തര അന്വഷണത്തിലാണ് കെട്ടിടനമ്പര്‍ തട്ടിപ്പ് കണ്ടെത്തിയത്. അതേസമയം, നഗരസഭയില്‍ കൗണ്‍സില്‍ യോഗം പോലും ചേരാന്‍ അനുവദിക്കാതെയും, നഗരസഭ ഓഫിസില്‍ എത്തുന്ന ജനങ്ങളെ ഭയചകിതരാക്കും വിധം സമരാഭാസങ്ങള്‍ നടത്തിയും ബിജെപി കളിക്കുന്ന രാഷ്ട്രീയ നാടകത്തിന് പിന്നിലെ കാരണം ഇപ്പോള്‍ കൂടുതല്‍ വ്യക്തമായെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. കെട്ടിടനമ്പര്‍ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം ബിജെപിക്കാരിലേയ്ക്ക് എത്തുന്നു എന്നതാണ് ബിജെപിയുടെ സമനില തെറ്റാന്‍ കാരണമെന്നും ആനാവൂര്‍ പറഞ്ഞു. 

Tags:    

Similar News