ബീവറേജ് ഔട്ട്‌ലറ്റില്‍ നല്‍കിയ കറന്‍സി കള്ളനോട്ടെന്ന് ആരോപിച്ച് ജീവനക്കാരന്‍ കുത്തിവരച്ചു; നോട്ടുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലിസ് സ്‌റ്റേഷനില്‍
തിരുവനന്തപുരം: താന്‍ മദ്യം വാങ്ങാന്‍ ബീവറേജ് ഔട്ട് ലറ്റില്‍ നല്‍കിയ നോട്ടില്‍ ജീവനക്കാരന്‍ കള്ളനോട്ടെന്ന് ആരോപിച്ച് പേന കൊണ്ട് കുത്തിവരച്ചുവെന്ന പരാതിയുമായി ഇതര സംസ്ഥാനത്തൊഴിലാളി പോത്തന്‍കോട് പോലിസ് സ്‌റ്റേഷനില്‍. കൊല്‍ക്കൊത്ത സ്വദേശി ദിലീപ് മഞ്ചാണ് തിനിക്ക് കരാറുകാരനില്‍ നിന്ന് ലഭിച്ച കറന്‍സിയുമായി പോലിസ് സ്‌റ്റേഷനിലെത്തിയത്.
പോലിസ് നടത്തിയ അന്വേഷണത്തില്‍ പണം നല്‍കിയത് താനാണെന്ന് കരാറുകാരനും സമ്മതിച്ചു. എന്നാല്‍ തനിക്ക് മറ്റൊരാള്‍ നല്‍കിയ പണമാണ് തൊഴിലാളിക്ക് നല്‍കിയതെന്ന് കരാറുകാരന്‍ പറയുന്നു. പോലിസ് എല്ലാവരെയും ചോദ്യം ചെയ്യുന്നുണ്ട്.
കള്ളനോട്ടെന്ന് തെളിഞ്ഞാല്‍ നോട്ട് പോലിസ് സ്‌റ്റേഷനില്‍ നല്‍കുകയാണ് വേണ്ടത്. ബീറജേസ് ജീവനക്കാരന്‍ അതിനുപകരം നോട്ട് കുത്തിവരച്ച് തിരികെനല്‍കുകയായിരുന്നു. അതേസമയം കള്ളനോട്ടെന്ന് സ്ഥിരീകരിക്കാനുള്ള ചുമതല ബാങ്കിന്റേതാണെന്നും പോലിസ് പറയുന്നു.
തിരഞ്ഞെടുപ്പ പ്രമാണിച്ച് കള്ളോട്ടുകള്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ടുണ്ടായിരുന്നു.
പോലിസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.