ജനിതകമാറ്റം സംഭവിച്ച കൊവിഡിനെ പ്രതിരോധിക്കാനും കോവാക്സിന്‍ ഫലപ്രദമെന്ന് യുഎസ്

ഇന്ത്യയില്‍ കോവാക്സിന്‍ സ്ഥീകരിച്ച വ്യക്തികളില്‍ വൈറസ് നിര്‍വീര്യമാകുന്നതായി തെളിഞ്ഞിട്ടുണ്ട്.

Update: 2021-04-28 06:00 GMT

ന്യൂയോര്‍ക്ക്: കൊവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ കോവാക്സിന്‍ ഫലപ്രദമെന്ന് യുഎസ്. ജനിതകമാറ്റം സംഭവിച്ച ബി1617 വൈറസിനെ നിര്‍വീര്യമാക്കാന്‍ കോവാക്സില്‍ മികച്ചതാണെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവും അമേരിക്കയിലെ പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധനുമായ ഡോ. ആന്റണി ഫൗച്ചി അഭിപ്രായപ്പെട്ടു.


ഇന്ത്യയില്‍ കോവാക്സിന്‍ സ്ഥീകരിച്ച വ്യക്തികളില്‍ വൈറസ് നിര്‍വീര്യമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രശ്നത്തിന് വാക്സിനേഷനാണ് പ്രധാന പ്രതിവിധി. കോവാക്സിന്‍ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ശരീരത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും കൊവിഡിനെതിരെയുള്ള മികച്ച പ്രതിവിധിയാണ് കോവാക്സിനെന്നും അദ്ദേഹം പറഞ്ഞു. യു.എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അലര്‍ജി ആന്‍ഡ് ഇന്‍ഫക്റ്റിയസ് ഡിസീസ് ഡയറക്ടര്‍ കൂടിയാണ് ഡോ. ആന്റണി ഫൗച്ചി.


ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെ ഭാരത് ബയോടെക്കാണ് ഇന്ത്യയില്‍ കോവാക്സിന്‍ ഉത്പാദിപ്പിക്കുന്നത്.




Tags:    

Similar News