കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷണം ആരംഭിച്ചു

മിക്ക രാജ്യങ്ങളും കുട്ടികളുടെ ഉപയോഗത്തിനായി ഒരു വാക്‌സിനും ഇതുവരെ അംഗീകരിച്ചിട്ടില്ല

Update: 2021-06-02 17:22 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചു. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പട്നയിലാണ് പരീക്ഷണം നടത്തുന്നതെന്ന് പ്രസാര്‍ ഭാരതി ട്വിറ്റില്‍ അറിയിച്ചു.


ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് കോവാക്‌സിന്‍. രാജ്യവ്യാപകമായി കോവിഡ് കുത്തിവയ്പ്പിന് ഉപയോഗിക്കുന്ന രണ്ട് വാക്‌സിനുകളില്‍ ഒന്നാണ് ഇത്. രണ്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് കോവാക്‌സിന്‍ രണ്ടും മൂന്നും ഘട്ടം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. മെയ് 13 ന് കേന്ദ്രം ഇതിന് അനുമതി നല്‍കിയിരുന്നു.


മിക്ക രാജ്യങ്ങളും കുട്ടികളുടെ ഉപയോഗത്തിനായി ഒരു വാക്‌സിനും ഇതുവരെ അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ മാസം, യുഎസും കാനഡയും ചില പ്രായത്തിലുള്ള കുട്ടികളുടെ ഉപയോഗത്തിനായി ഫൈസര്‍-ബയോടെക്കിന്റെ വാക്‌സിന്‍ അംഗീകരിച്ചു.




Tags:    

Similar News