മസ്കത്ത്: അംഗീകൃത വാക്സിൻ പട്ടികയിൽ ഒമാൻ ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കൊവാക്സിനെയും ഉൾപ്പെടുത്തി. ഇന്ത്യൻ എംബസിയാണ് ഇക്കാര്യമറിയിച്ചത്. കുറഞ്ഞത് 14 ദിവസം മുമ്പ് രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്തവർക്കാണ് ഇളവുണ്ടാവുക. അതോടെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് 14 ദിവസം ക്വാറന്റീൻ ആവശ്യമില്ല.
കൊവാക്സിനെടുത്തതിനെത്തുടർന്ന് ഒമാനിലേക്ക് മടങ്ങാൻ കഴിയാതെ പ്രയാസത്തിലായിരുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. യാത്രക്ക് മുമ്പുള്ള ആർടിപിസിആർ പരിശോധനകളും മറ്റ് അനുബന്ധ വ്യവസ്ഥകളും യാത്രക്കാർക്ക് ബാധകമായിരിക്കും.